Aloe Noni Juice
₹ 520
₹ 725
28%
ആലോ നോനി ജ്യൂസ്
രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ആരോഗ്യകരമായ ശരീരം നിലനിർത്തുന്നതിനും സഹായിക്കുന്ന പോഷക ഗുണങ്ങളുള്ള ഒരു ആരോഗ്യപാനീയമാണ് ആലോ നോനി ജ്യൂസ്. ഇന്ത്യൻ മൾബറി എന്നറിയപ്പെടുന്ന നോനി പഴത്തിൽ വിറ്റാമിൻ B1, B2, B3, B5, B6,B12, C, E എന്നീ വിറ്റാമിനുകൾ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. ബീറ്റ കരോട്ടിൻ, കാത്സ്യം, പൊട്ടാസ്യം, അയേൺ, മഗ്നീഷ്യം, ഫോസ്ഫറസ് എന്നീ ധാതുക്കൾ അടങ്ങിയിരിക്കുന്ന നോനി പഴത്തിൽ ആന്റിബാക്ടീരിയൽ, ആന്റി ഓക്സിഡന്റ്, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ആലോ നോനി ജ്യൂസ് ശരീരത്തിലെ വിഷവസ്തുക്കളെ പുറംതള്ളുന്നതിനും നിർവീര്യമാക്കുന്നതിനും സഹായിക്കുന്നു. ദഹനം എളുപ്പത്തിലാക്കി ദിവസം മുഴുവൻ നിങ്ങളെ ഊർജസ്വലരും, ഉൻമേഷവാൻ മാരായിരിക്കാനും സഹായിക്കുന്നു. കറ്റാർവാഴ, ബ്രഹ്മി, നെല്ലിക്ക, ഇന്ത്യൻ മൾബറി എന്നിവയടങ്ങിയ ആലോ നോനി ജ്യൂസ് നിങ്ങളുടെ നിത്യജീവിതത്തിൽ ആരോഗ്യവും ഉൻമേഷവും പ്രദാനം ചെയ്യുന്ന ഒരു പോഷക പാനീയമാണ്. രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും, അണുബാധകളിൽ നിന്നും അസുഖങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനും ഇത് ഫലപ്രദമാണ്. കൂടാതെ നാഡീവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും ,സന്ധിവാതം, സന്ധിവേദന എന്നിവയ്ക്കും ഫല പ്രദമായ ഒരു ഔഷധമാണിത്.
ഉപയോഗ ക്രമം:- 30ml ആലോ നോനി ജ്യൂസ് 100 ml വെള്ളവും ചേർത്ത് രാവിലെയും രാത്രി ഉറങ്ങുന്നതിനു മുമ്പും കഴിക്കുക.
N:B- കിഡ്നി സംബന്ധമായ അസുഖങ്ങൾ ഉള്ളവർ, ഉയർന്ന രക്ത സമ്മർദ്ദമുള്ളവർ ഇത് ഉപയോഗിക്കാതിരിക്കുക.
ഗർഭാവസ്ഥയിലുള്ളവർ, മുലയൂട്ടുന്ന അമ്മമാർ ഡോക്ടറുടെ നിർദ്ദേശാനുസരണം മാത്രം ഉപയോഗിക്കുക.
Reviews and Ratings
No Customer Reviews
Share your thoughts with other customers