Himalayan Berry Juice
₹ 520
₹ 725
28%
നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം ഉത്തേജിപ്പിക്കാൻ വളരെ വിശിഷ്ടമായ രീതിയിൽ രൂപപ്പെടുത്തിയിരിക്കുന്ന ഒരു ആയൂർവേദ ജ്യൂസാണ് ഹിമാലയൻ ബെറി ജ്യൂസ്. ലഡാക്കിൽ സിന്ധു നദീതീരത്തിനു ചുറ്റുമുള്ള
" ലേ" എന്ന പട്ടണത്തിൽ -35 °C മുതൽ - 40°C താപനിലയിൽ വളരുന്ന ഒരു ഔഷധസസ്യമാണ് ഹിമാലയൻ ബെറി. ഈ പ്രദേശത്ത് ഓക്സിജൻ നില വളരെ കുറവാണ്. എന്നാൽ ദൈവം ആളുകൾക്ക് ഓക്സിജൻ ലഭ്യമാകാനായി ഹിമാലയൻ ബെറിയിൽ ഓക്സിജൻ സമൃദ്ധമായി നിറച്ചിരിക്കുകയാണ്. ഹിമാലയൻ ബെറിയുടെ ഉപയോഗത്തിലൂടെ ആളുകൾക്ക് ആവശ്യാനുസരണം ഓക്സിജൻ ലഭ്യമാകുന്നു. ഹിമാലയൻ ബെറിയുടെ വിത്ത്, ഇല, പഴം തുടങ്ങി എല്ലാ സസ്യഭാഗങ്ങളും ഔഷധ ഗുണമുള്ളതാണ്. ഓക്സിജന്റെ കലവറ എന്നറിയപ്പെടുന്ന ഹിമാലയൻ ബെറിയിൽ വിറ്റാമിനുകളും, ധാതുക്കളും പ്രത്യേകിച്ച്
വിറ്റാമിൻ C ധാരാളമായി അടങ്ങിയിരിക്കുന്നു. ഹിമാലയൻ ബെറിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ C യുടെ അളവ് ഒരു നെല്ലിക്കയിൽ ഉള്ളതിനേക്കാൾ 20 മടങ്ങ് അധികമാണ്. ഈ ലോകത്തിലുള്ള മറ്റേതൊരു പഴത്തിലും, പച്ചക്കറിയിലും ഉള്ള തിനേക്കാൾ 4-100 മടങ്ങ് കൂടുതൽ വിറ്റാമിൻ C ഹിമാലയൻ ബെറിയിൽ അടങ്ങിയിരിക്കുന്നു. 400 ൽ പരം പോഷകങ്ങൾ, ഇരുപതഞ്ചോളം ധാതുക്കൾ, 18 ൽ പരം അമിനോ ആസിഡുകൾ എന്നിവയും വിറ്റാമിൻ C യ്ക്കു പുറമേ വിറ്റാമിൻ A, E, B1 , B2 തുടങ്ങി നിരവധി വിറ്റാമിനുകളും അടങ്ങിയിരിക്കുന്നു. പ്രായഭേദമെന്യേ എല്ലാവർക്കും ഉപയോഗപ്രദമായ പാർശ്വഫലങ്ങൾ ഒന്നും തന്നെയില്ലാത്ത 100% ശുദ്ധവും പ്രകൃതിദത്തവുമായ ഒരു ആയുർവേദിക് ജ്യൂസാണ് ഹിമാലയൻ ബെറി ജ്യൂസ്. ശാരീരികവും, മാനസികവും, ലൈംഗികവുമായ ക്ഷീണമകറ്റുന്നതിനും ദിവസം മുഴുവൻ ഊർജസ്വലരായിരിക്കാനും ഇത് നിങ്ങളെ സഹായിക്കുന്നു. കരളിനെ സംരക്ഷിക്കുന്നതിനും ഹൃദയസംബന്ധമായ രോഗങ്ങൾ, ജലദോഷം, ശ്വാസകോശ രോഗങ്ങൾ, പൊണ്ണത്തടി എന്നിങ്ങനെ നിരവധി ആരോഗ്യപ്രശ്നങ്ങൾക്കും ഹിമാലയൻ ബെറി ജ്യൂസ് ഉത്തമമാണ്.
ഉപയോഗ ക്രമം:-
250 ml വെള്ളതിൽ
30 ml ഹിമാലയൻ ബെറി ജ്യൂസ് ചേർത്ത് കഴിക്കുക അല്ലെങ്കിൽ ഡോക്ടറുടെ നിർദ്ദേശാനുസരണം
ഉറങ്ങുന്നതിന് തൊട്ട് മുമ്പ് ഇത് ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
"നല്ല ആരോഗ്യത്തിന്റെ ഈ അമ്യത് ഇന്ന് തന്നെ വീട്ടിലെത്തിക്കൂ ... ആരോഗ്യ പൂർണ്ണമായ ജീവിതം നയിക്കൂ.....
Reviews and Ratings
No Customer Reviews
Share your thoughts with other customers