Steviafos
₹ 220
₹ 295
25%
സ്‌റ്റിവിയ ഫോസ് ലിക്വിഡ്
ലോകം മുഴുവൻ ഫിറ്റ് നസിന്റെ അലകളിൽ സഞ്ചരിക്കുമ്പോൾ മധുരമുള്ള വസ്തുക്കളിൽ നിന്ന് സുരക്ഷിതവും ആരോഗ്യകരവുമായ അകലം പാലിക്കേണ്ടത് അത്യന്താപേക്ഷിതമായിരിക്കുന്നു. എന്നാൽ മധുരം കഴിച്ചു കൊണ്ട് തന്നെ ആരോഗ്യക്ഷമത (ഫിറ്റ്നസ്) കൈവരിക്കാൻ നിങ്ങളെ സഹായിക്കുന്ന ഒന്നാണ് സ്‌റ്റിവിയ ഫോസ് . മധുര തുളസി ഇലയിൽ നിന്ന് വൈദ്യശാസ്ത്രപരമായി വികസിപ്പിച്ചെടുത്ത ഒരു ആയുർവേദ ഔഷധമാണ് ഇത്. കൊളസ്ട്രോൾ, രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു. മധുര തുളസിയില പഞ്ചസാരയേക്കാൾ 200-300 മടങ്ങ് മധുരമുള്ളതാണ്. മധുര തുളസിയുടെ സത്ത് അടങ്ങിയ സ്‌റ്റിവിയ ഫോസ് പ്രമേഹരോഗികൾക്കുള്ള ഒരു അത്ഭുത ഔഷധമാണ്. ഹണി പ്ലാന്റ് എന്ന് സാധാരണയായി അറിയപ്പെടുന്ന ഇതിൽ പ്രോട്ടീനുകൾ, കാത്സ്യം, ഫോസ്ഫറസ്, സോഡിയം, മഗ്നീഷ്യം, സിങ്ക്, വിറ്റാമിൻ C എന്നിവ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. മാത്രവുമല്ല മധുര തുളസിയ്ക്ക് ആന്റിബാക്ടീരിയൽ, ആന്റി സെപ്റ്റിക്, ആന്റി മൈക്രോബിയൽ, ആന്റി ഓക്സിഡന്റ്, ആന്റി ഗ്ലിസമിക് ഗുണങ്ങളുണ്ട്. ആന്റി ഹൈപ്പർ ടെൻസീവ് ഗുണമുള്ള ഇത് രക്താതിമർദ്ദത്തിന് ഒരു ഉത്തമ ഔഷധമാണ്. ധാരാളം ധാതുക്കളും വിറ്റാമിനുകളും അടങ്ങിയ പ്രകൃതിദത്തമായ ഈ അത്‌ഭുത ഔഷധത്തിന്റെ കുറച്ച് തുള്ളികൾ നിങ്ങളുടെ പാചക ലോകത്തിൽ പ്രകൃതിദത്തമായ മധുരം പ്രധാനം ചെയ്യുന്നതോടൊപ്പം നിങ്ങളുടെ ആരോഗ്യക്ഷമത നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ പൊണ്ണത്തടി, വിട്ടുമാറാത്ത ക്ഷീണം, ദഹനക്കേട്, വയറുവേദന, ജലദോഷം, താരൻ, മുടി കൊഴിച്ചിൽ, പല്ലു കേടുവരുന്നത്, അലർജി, കരപ്പൻ( വരട്ടുചൊറി) എന്നിവയ്ക്കും ഫല പ്രദമായ ഔഷധമാണിത്.
ചേരുവകൾ :- മധുരതുളസി
ഉപയോഗ ക്രമം:- ഒരു തുള്ളി സ്റ്റിവിയ ഫോസ് ഒരു ഗ്ലാസ് പാലിലോ, ചായയിലോ ചേർത്ത് ഉപയോഗിക്കാവുന്നതാണ്.(ഒരു തുള്ളി സ്റ്റിവിയ ഫോസ് ഒരു ടീസ്പൂൺ പഞ്ചസാരയ്ക്ക് തുല്യമാണ്) മറ്റ് മധുര പലഹാരങ്ങൾ ഉണ്ടാക്കാനും ഇത് ഉപയോഗിക്കാം.
അല്ലെങ്കിൽ ഡോക്ടറുടെ നിർദ്ദേശാനുസരണം.
Reviews and Ratings
No Customer Reviews
Share your thoughts with other customers